കുവൈത്തിന്റെ എക്സ്പോ ഒസാക്ക പവലിയന് ബ്രാൻഡ് എക്സ് 2026 പുരസ്കാരം
text_fieldsഒസാക്ക എക്സ്പോയിലെ കുവൈത്ത് പവലിയൻ
കുവൈത്ത് സിറ്റി: ജപ്പാനിലെ കൻസായിയിൽ നടന്ന ഒസാക്ക എക്സ്പോ 2025ലെ കുവൈത്ത് പവലിയൻ ‘വിഷണറി ലൈറ്റ്ഹൗസ്’, ബ്രാൻഡ് എക്സ് 2026 ൽ വാസ്തുവിദ്യ, മികച്ച തീമാറ്റിക് എക്സിബിഷൻ എന്നിവക്കുള്ള വെള്ളി മെഡൽ നേടി. പ്രധാന ആഗോള പരിപാടികളിൽ കുവൈത്തിന്റെ സാംസ്കാരിക, മാധ്യമ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണ ഈ അവാർഡ് പ്രതിഫലിപ്പിക്കുന്നതായും ഇൻഫർമേഷൻ മന്ത്രാലയം സപ്പോർട്ട് സർവിസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാലിം അൽ വത്യാൻ പറഞ്ഞു.
ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംസ്കാരം, വിദ്യാഭ്യാസം, സുസ്ഥിരത എന്നിവയിൽ കുവൈത്തിന്റെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടുന്നതിനും മാതൃകയായി കുവൈത്തിന്റെ എക്സ്പോ 2025 പവലിയനെ മാറ്റുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അൽ വത്യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

