ഗസ്സക്കായി കുവൈത്തിന്റെ അടിയന്തര ദുരിതാശ്വാസ കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം അടിയന്തര ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്), വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിൻ.
വ്യാഴാഴ്ച മുതൽ സന്നദ്ധ സംഘടനകളും ചാരിറ്റികളും സംഭാവനകൾ ശേഖരിക്കൽ ആരംഭിച്ചു. സഹൽ ആപ്പു വഴി സാമ്പത്തിക സംഭാവനകൾ നൽകാനും അവസരം ഒരുക്കിയിട്ടുണ്ട്.ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഉപരോധവും ഭക്ഷണം, മരുന്ന്, വൈദ്യുതി, ജലവിതരണം എന്നിവ തടസ്സപ്പെടുന്നതും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയിട്ടുണ്ട്. രൂക്ഷമായ പട്ടിണിയും അവശ്യവസ്തുക്കളുടെ ലഭ്യതകുറവും വൻദുരന്ത സാഹചര്യവും സൃഷ്ടിച്ചിട്ടുണ്ട്. ഈ അസാധാരണമായ സാഹചര്യത്തിലാണ് കുവൈത്ത് നടപടി.
എല്ലാ സംഭാവനകളും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറണം. ഇവ ഏകോപിപിച്ച് ഈജിപ്ത്, ജോർഡൻ,ഫലസ്തീൻ എന്നിവിടങ്ങളിലെ പ്രധാന ദുരിതാശ്വാസ ഏജൻസികൾ വഴി ഗസ്സയിൽ എത്തിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. കാമ്പയിനിന്റെ പുരോഗതി സാമൂഹികകാര്യ മന്ത്രാലയം നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

