കടങ്ങൾ തീർക്കുന്നതിനുള്ള ദേശീയ കാമ്പയിൻ: സംഭാവന 12 മില്യൺ ദീനാറിലെത്തി
text_fieldsകുവൈത്ത് സിറ്റി: പൗരന്മാരുടെ കടങ്ങൾ തീർക്കുന്നതിനായി ആരംഭിച്ച ദേശീയ കാമ്പയിന്റെ സംഭാവന12 മില്യൺ കുവൈത്ത് ദീനാറിലെത്തി. സാമൂഹികകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഒരു മാസത്തെ കാമ്പയിന് ആരംഭിച്ചത്. മാർച്ച് 14ന് തുടങ്ങിയ കാമ്പയിന് ഏപ്രില്‍14ന് സമാപിക്കും.
20,228 പേരില്‍നിന്നാണ് ഇത്രയും തുക സംഭരിച്ചത്. സഹായത്തിനായി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അയ്യായിരത്തിൽ എത്തിയിട്ടുമുണ്ട്. സംഭാവന സ്വീകരിക്കുന്ന ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി നീതിന്യായ, ഔഖാഫ് മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ സാമൂഹിക മന്ത്രാലയം ആറ് ടീമുകൾ രൂപവത്കരിക്കും.
പരമാവധി 20,000 ദീനാർ വരെയാണ് സഹായമായി നൽകുന്നത്. ക്രിമിനൽ റെക്കോഡ് ഇല്ലാത്ത കുവൈത്ത് പൗരന്മാരെയും, സാമ്പത്തിക ബാധ്യതകളുള്ളവരെയുമാണ് സഹായത്തിന് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

