Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന​ക്ക് 61 വ​യ​സ്സ്

text_fields
bookmark_border
Kuwaits constitution
cancel
camera_alt

മു​ൻ അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ​സാ​ലിം അ​സ്സ​ബാ​ഹ് ഭ​ര​ണ​ഘ​ട​ന​യു​ടെ

പ​ക​ർ​പ്പ് സ്വീ​ക​രി​ക്കു​ന്നു (ഫ​യ​ൽ)

കു​വൈ​ത്ത് സി​റ്റി: മി​ക​ച്ച ഭ​ര​ണ​സം​വി​ധാ​ന​വും ജ​ന​ക്ഷേ​മ​വും രാ​ഷ്ട്ര​പു​രോ​ഗ​തി​യും ല​ക്ഷ്യ​മി​ടു​ന്ന കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന​ക്ക് 61 വ​യ​സ്സ്. ഭ​ര​ണ​സം​വി​ധാ​ന​വും ലെ​ജി​സ്ലേ​റ്റി​വ്, എ​ക്സി​ക്യൂ​ട്ടി​വ്, ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ടി​ത ബ​ന്ധ​വും വ്യ​ക്ത​മാ​ക്കു​ന്ന കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന 1962 ന​വം​ബ​ർ 11നാ​ണ് നി​ല​വി​ൽ​വ​ന്ന​ത്. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും പു​രോ​ഗ​തി​യു​ടെ​യും ആ​ണി​ക്ക​ല്ലാ​യി ആ​റു പ​തി​റ്റാ​ണ്ടി​നി​പ്പു​റ​വും ഭ​ര​ണ​ഘ​ട​ന നി​ല​നി​ൽ​ക്കു​ന്നു.

കു​വൈ​ത്തി​ന്റെ 11ാം അ​മീ​റാ​യ ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ​സാ​ലിം അ​സ്സ​ബാ​ഹാ​ണ് 1962 ന​വം​ബ​ർ 11ന് ​ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച് കു​വൈ​ത്തി​ന്റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ച​രി​ത്ര​പ​ര​മാ​യ ജ​നാ​ധി​പ​ത്യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യാ​ണ് 1962ൽ ​കു​വൈ​ത്തി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​യാ​യ ഭ​ര​ണ​ഘ​ട​ന​യു​ടെ ജ​ന​നം.

1961 ആ​ഗ​സ്റ്റ് 26ന് ​പ​രി​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​ത്തി​ന്റെ ബൈ​ലോ സം​ബ​ന്ധി​ച്ചും ഭ​ര​ണ​ഘ​ട​ന അ​സം​ബ്ലി​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സം​ബ​ന്ധി​ച്ചു​മു​ള്ള നി​യ​മ​ത്തി​ൽ അ​മീ​ർ ഒ​പ്പു​വ​ച്ചു. 1962 ജ​നു​വ​രി​യി​ൽ ഭ​ര​ണ​ഘ​ട​ന അ​സം​ബ്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​റാം അ​സം​ബ്ലി സ​മ്മേ​ള​ന​ത്തി​ൽ സ്പീ​ക്ക​ർ അ​ൽ​ഗാ​നിം, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ് സാ​ദ് അ​ൽ അ​ബ്ദു​ല്ല അ​സ്സ​ബാ​ഹ്, എം.​പി ഹു​മൂ​ദ് അ​ൽ സെ​യ്ദ് അ​ൽ ഖാ​ലി​ദ്, നീ​തി​ന്യാ​യ മ​ന്ത്രി യാ​ക്കൂ​ബ് യൂ​സു​ഫ് അ​ൽ ഹു​മൈ​ദി, സൗ​ദ് അ​ബ്ദു​ൽ അ​സീ​സ് അ​ൽ അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഭ​ര​ണ​ഘ​ട​ന സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

സ​മി​തി 1962 ന​വം​ബ​ർ ആ​ദ്യ​വാ​രം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തി​മ ക​ര​ട് രൂ​പ​പ്പെ​ടു​ത്തു​ക​യും അ​മീ​ർ അ​ബ്​​ദു​ല്ല അ​ൽ​സാ​ലിം അ​സ്സ​ബാ​ഹി​ന് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ന​വം​ബ​ർ 11ന് ​അ​മീ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യ ഭ​ര​ണ​ഘ​ട​നാ രാ​ജ്യ​മാ​യി കു​വൈ​ത്ത് മാ​റി.

അ​ഞ്ച് അ​ധ്യാ​യ​ങ്ങ​ളി​ലാ​യി 183 ആ​ർ​ട്ടി​ക്കി​ളു​ക​ൾ അ​ട​ങ്ങി​യ​താ​ണ് കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന. ഭ​ര​ണ​കൂ​ടം ഭ​ര​ണ സം​വി​ധാ​നം, കു​വൈ​ത്ത് സ​മൂ​ഹ​ത്തി​ന്‍റെ മൗ​ലി​ക ഘ​ട​ക​ങ്ങ​ൾ, പൊ​തു അ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും, അ​ധി​കാ​ര​ങ്ങ​ൾ, പൊ​തു​ച​ട്ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ൾ.

ഭ​ര​ണ​ഘ​ട​ന​ക്കു കീ​ഴി​ലു​ള്ള യ​ഥാ​ർ​ഥ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി 1963 ജ​നു​വ​രി​യി​ൽ രാ​ജ്യ​ത്ത് ആ​ദ്യ ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കു​വൈ​ത്ത് പു​തി​യൊ​രു ച​രി​ത്ര​ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ ദേ​ശീ​യ അ​സം​ബ്ലി സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​ഭ്യ​ന്ത​ര​വും ബാ​ഹ്യ​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ​ക്കെ​തി​രാ​യ ക​വ​ച​മാ​യി ഭ​ര​ണ​ഘ​ട​ന നി​ല​കൊ​ണ്ടു.

1990-91ലെ ​ഇ​റാ​ഖി അ​ധി​നി​വേ​ശ​ത്തി​നെ​തി​രാ​യി നി​ല​യു​റ​പ്പി​ക്കു​ന്ന​തി​ലും ഭ​ര​ണ​ഘ​ട​ന കു​വൈ​ത്തി​നെ സ​ഹാ​യി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ, ത​ങ്ങ​ളു​ടെ അ​ഭി​മാ​ന​വും അ​വ​കാ​ശ​ങ്ങ​ളും ആ​ശ​യ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​വും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും നീ​തി​യും സ​മ​ത്വ​വും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്ത ഭ​ര​ണ​ഘ​ട​ന​യി​ൽ കു​വൈ​ത്ത് ജ​ന​ത ഇ​ന്ന് അ​ഭി​മാ​നി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait's constitution
News Summary - Kuwait's constitution
Next Story