കലാമികവ് ഉണർത്തി കല കുവൈത്ത് ‘കലാമേള’
text_fieldsകല കുവൈത്ത് ‘കലാമേള’യിൽ ചാമ്പ്യൻമാരായ അബ്ബാസിയ മേഖല കിരീടവുമായി
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ‘കലാമേള’ അബ്ബാസിയ കല സെന്ററിൽ നടന്നു. അബ്ബാസിയ മേഖല ഓവറോൾ കിരീടം സ്വന്തമാക്കി. അബുഹലീഫ മേഖല രണ്ടാമതെത്തി.
വ്യക്തിഗത വിഭാഗത്തിൽ സാൽമിയ മേഖലയിലെ ജലീൽ നിനർഖാൻ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. ഏഴു ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ കല കുവൈത്തിന്റെ നാല് മേഖലകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.
വ്യക്തിഗത വിഭാഗം ജേതാവായ ജലീൽ നിനർഖാൻ ട്രോഫി
ഏറ്റുവാങ്ങുന്നു
കല വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. കലാവിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് ആശംസയർപ്പിച്ചു. അഹ്മദാബാദ് വിമാനപകടത്തിൽ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി പി.പി. സജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിധികർത്താക്കൾക്ക് സ്നേഹോപഹാരവും കൈമാറി. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി ഹിക്മത് വിജയികളെ അനുമോദിച്ചു.
ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതവും കലാമേള ജനറൽ കൺവീനർ ബിജു ജോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

