യു.എ.ഇ ട്രയാത്ലണിൽ കുവൈത്തിന് സ്വർണം
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇയിൽ നടന്ന ഓഷ്യാനിക് ഖോർഫക്കൻ ട്രയാത്ലണിൽ കുവൈത്ത് റേസർ മുബാറക് അൽ ജുമാക്ക് സ്വർണ മെഡൽ. മെഡൽ നേടിയതിൽ വളരെ സന്തുഷ്ടനാണെന്നും ഇതിനായി പിന്തുണച്ച പരിശീലകർക്കും അൽ ജുമ നന്ദി അറിയിച്ചു.
ലോകത്തിലെ മികച്ച അത്ലറ്റുകൾ മത്സരത്തിൽ ഉണ്ടായിരുന്നു. ഇതിനാൽ വെല്ലുവിളികളും ശക്തമായ മത്സരവും നടന്നു. എന്നാൽ, ഫിനിഷിങ് ലൈനിലെത്താനും വിജയിക്കാനും കഴിഞ്ഞു. മത്സരത്തിൽ ഓരോ നിമിഷവും ആസ്വദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനം തുടരുമെന്നും പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ കുവൈത്തിന്റെ പേര് ഉയർത്തുന്നതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഷാർജ സ്പോർട്സ് കൗൺസിലിന്റെ മികച്ച മാനേജ്മെന്റ് മത്സരത്തെ അദ്ദേഹം പ്രശംസിച്ചു.

