Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് വ്യോമാതിർത്തി...

കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതമായി തുടരുന്നു

text_fields
bookmark_border
കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതമായി തുടരുന്നു
cancel

കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷത്തിന് അയവു വന്നതോടെ കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യാതൊരു ഭീഷണികളോ അപകടസാധ്യതകളോ കണ്ടെത്തിയിട്ടില്ലെന്നും കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതമായി തുടരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

ഉയർന്ന പ്രതിരോധ ജാഗ്രത തുടരുന്നതായും ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് പറഞ്ഞു. സായുധ സേന പ്രാദേശിക സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. വിവിധ ഏജൻസികളുമായി നിരന്തരമായ ഏകോപനരും പൂർണ്ണ തയ്യാറെടുപ്പും നിലനിർത്തുന്നുണ്ട്.

സാമൂഹിക ഐക്യത്തെയും രാജ്യ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന എല്ലാ രൂപങ്ങളിലുമുള്ള വിഭാഗീയത, വിഘടന വാദം എന്നിവ ഒഴിവാക്കാന​ും ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് ഉണർത്തി. നിയമം പാലിക്കുക, അധികാരികളുമായുള്ള സഹകരണം എന്നിവ സമൂഹിക സംരക്ഷണത്തിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും അനിവാര്യമാണെന്നും സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirspacesecureKuwaitMiddle East Conflict
News Summary - Kuwaits airspace remains secure
Next Story