ഗസ്സയിലേക്ക് സഹായവുമായി കുവൈത്തിന്റെ 14ാം വിമാനം
text_fieldsസഹായവുമായി പുറപ്പെടുന്ന വിമാനം
കുവൈത്ത് സിറ്റി: ഗസ്സയിലേക്കുള്ള സഹായവുമായി കുവൈത്തിന്റെ 14ാമത്തെ വിമാനം തിങ്കളാഴ്ച ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിൽ എത്തി. 10 ടൺ മെഡിക്കൽ അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്നതാണ് വിമാനം. കുവൈത്ത് നേരത്തെ അയച്ച മരുന്നും മെഡിക്കൽ സഹായവും ഭക്ഷ്യവസ്തുക്കളും അടങ്ങുന്ന സഹായങ്ങളിൽ ഭൂരിഭാഗവും ഗസ്സയിൽ എത്തിയിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ മരുന്നിനും ഭക്ഷ്യവസ്തുക്കൾക്കും ആവശ്യം കൂടിയിട്ടുണ്ട്. ആശുപത്രികളും അഭയാർഥികേന്ദ്രങ്ങളിലും അടക്കം ബോംബിടുന്നതിനാൽ ചികിത്സാസൗകര്യങ്ങൾ പരിമിതമാണ്.
ഇന്ധനം തീർന്നതിനാൽ പല ആശുപത്രികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടുമുണ്ട്. അനസ്തേഷ്യ കൂടാതെയാണ് ഓപറേഷൻ നടക്കുന്നതെന്ന് റെഡ്ക്രസന്റ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മാവും ഇന്ധനവും തീർന്നതിനാൽ ഭക്ഷ്യ ഉൽപാദന കേന്ദ്രങ്ങളും പ്രതിസന്ധിയിലാണ്. മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുന്ന ഫലസ്തീനികൾക്ക് കുവൈത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആശ്വാസമാണ്.ആക്രമണത്തിന്റെ ആദ്യ ദിവസം മുതൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഗസ്സയിൽ ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

