Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​...

കുവൈത്ത്​ വിമാനത്താവളത്തിൽനിന്ന്​  കമേഴ്​സ്യൽ സർവിസ്​ നാളെ മുതൽ

text_fields
bookmark_border
കുവൈത്ത്​ വിമാനത്താവളത്തിൽനിന്ന്​  കമേഴ്​സ്യൽ സർവിസ്​ നാളെ മുതൽ
cancel
camera_alt????????? ???????? ?????? ????? ????? ?????? ????? ?? ?????? ????????? ?????????????? ???. ????? ????????? ??????????????? ???????????? ???????????????

കുവൈത്ത്​ സിറ്റി: നാലുമാസത്തിന്​ ശേഷം കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ കമേഴ്​സ്യൽ വിമാന സർവിസ്​ ആഗസ്​റ്റ്​ ഒന്നിന്​ ആരംഭിക്കും. ഇതിന്​ ഒരുക്കം പൂർത്തിയായതായി അധികൃതർ വ്യക്​തമാക്കി. വ്യോമയാന വകുപ്പ്​ മേധാവി ശൈഖ്​ സൽമാൻ സബാഹ്​ സാലിം അൽ ഹമൂദ്​ അസ്സബാഹി​​െൻറ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന്​ ഒരുക്കം വിലയിരുത്തി തൃപ്​തി അറിയിച്ചു. വ്യോമയാന വകുപ്പ്​ മേധാവിയും ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹും ഉൾപ്പെടെ ഉന്നതർ വിമാനത്താവളം സന്ദർശിച്ചു. 

ഒന്ന്​, മൂന്ന്​, നാല്​, അഞ്ച്​ ടെർമിനലുകളിൽനിന്നാണ്​ വിമാന സർവിസ്​. ടെർമിനലുകൾ അണുവിമുക്​തമാക്കി​. സുരക്ഷ ക്രമീകരണങ്ങളും ശക്​തമാക്കി. വിമാനത്താവളത്തിനകത്ത്​ യാത്രക്കാ​രനെ മാത്രമേ കയറ്റൂ. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന്​ ആളുവേണ്ട കേസുകളിൽ മാത്രമാണ്​ ഇളവ്​. വിമാനത്താവളത്തിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ അകത്ത്​ കയറ്റില്ല. ആദ്യഘട്ടത്തിൽ പ്രതിദിനം 10,000 യാത്രക്കാർക്കാണ്​ സേവനം ഉപയോഗിക്കാനാവുക. 30 ശതമാനം ജീവനക്കാരാണ്​ ​ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവിസുകളാണ്​ ഉണ്ടാവുക. 

ആദ്യഘട്ടത്തിൽ രാത്രി പത്തിനും പുലർച്ച നാലിനുമിടയിൽ കമേഴ്​സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല. യാത്രക്കാർക്കായി അറബിയിലും ഇംഗ്ലീഷിലും വ്യോമയാന വകുപ്പ്​ മാർഗനിർദേശം പുറത്തിറക്കി​. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. 

പി.സി.ആർ പരിശോധന നിർബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ പരിശോധന സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. കുവൈത്തിൽനിന്ന്​ പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. വിമാന ടിക്കറ്റ്​ ഒാൺലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ല​. കുവൈത്തിൽനിന്ന്​ തിരിച്ചുപോവുന്നവർക്ക്​ ഹാൻഡ്​ ബാഗേജ്​ അനുവദിക്കില്ലെന്നതടക്കം കർശന നിയന്ത്രണങ്ങളുണ്ട്​​. അത്യാവശ്യ മരുന്നുകളും വ്യക്​തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്​തുക്കളും അടങ്ങിയ ചെറിയ ബാഗ്​ മാത്രം കൈയിൽ ​കൊണ്ടുപോകാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait_news_kwt
Next Story