സ്വദേശിവത്കരണം: പൊതുമേഖലയിലെ 3108 വിദേശികളുടെ സേവനം അവസാനിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ജൂലൈ മുതൽ 3108 വിദേശികളുടെ സർക്കാറുമായുള്ള ഉടമ്പടി മരവിപ്പിക്കാൻ നീക്കം. സിവിൽ സർവിസ് കമീഷനുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈമാസം ഒന്ന് മുതൽ പത്തുവരെ ദിവസത്തിനിടയിൽ 3001 സ്വദേശി ഉദ്യോഗാർഥികളാണ് സർക്കാർ ജോലിക്കായി കമീഷനിൽ അപേക്ഷ സമർപ്പിച്ചത്.
ഇതിൽ 2067 പേർ സ്ത്രീകളും 934 പേർ പുരുഷ ഉദ്യോഗാർഥികളുമാണ്. കൂടുതൽ പേരും വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. 2558 പേരാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിവിധ തസ്തികകളിലേക്കായി അപേക്ഷ നൽകിയത്. പ്രതിരോധ- പെേട്രാളിയം മന്ത്രാലയങ്ങളിലാണ് ഏറ്റവും കുറവ് അപേക്ഷ ലഭിച്ചത്.
