മൊറോക്കോയിലെ കുവൈത്തികളോട് ജാഗ്രതക്ക് നിർദേശം
text_fieldsകുവൈത്ത്സിറ്റി: മൊറോക്കോയില്‍ കഴിയുന്ന കുവൈത്തികളോട് ജാഗ്രത പാലിക്കാന്‍ നിർദേശിച്ച് കുവൈത്ത് എംബസി. മൊറോക്കൻ അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അടിയന്തര സാഹചര്യമുണ്ടെങ്കില്‍ ഉടന്‍തന്നെ എംബസി അധികൃതരുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 800 പേര് മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തില്‍ കുവൈത്ത് സര്‍ക്കാറും അമീറും കിരീടാവകാശിയും അനുശോചനം അറിയിച്ചു. പ്രകൃതിദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് കുവൈത്ത് അമീര്‍ ആശംസിച്ചു. മൊറോക്കോയിലെ മരാക്കാഷ് നഗരത്തിലാണ് ഭൂചലനം കാര്യമായ നാശം വിതച്ചത്.

