28 അംഗ യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘം കുവൈത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: മേഖലയിൽ യൂറോപ്യൻ യൂനിയെൻറ ഏറ്റവും അടുത്ത സുഹൃത്താണ് കുവൈത്തെന്ന് യൂനിയൻ രാഷ്ട്രീയ– സുരക്ഷാകാര്യ സ്ഥിരം സമിതി മേധാവി വോൾട്ടർ സ്റ്റീഫൻ പറഞ്ഞു. സന്ദർശനത്തിനായി കുവൈത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലും ജി.സി.സി രാജ്യങ്ങളിലും കുവൈത്തിനോളം യൂറോപ്യൻ യൂനിയനുമായി എല്ലാ അർഥത്തിലും സഹകരണം പ്രഖ്യാപിച്ച മറ്റൊരു രാജ്യമില്ല. ഗൾഫ് രാജ്യങ്ങളെ ഇറാനുമായി അടുപ്പിക്കുന്നതിൽ കുവൈത്തിെൻറ പങ്ക് നിർണായകമാണ്.
അതുപോലെ സംഘർഷഭരിതമായ ഇറാഖ്, യമൻ, സിറിയ എന്നിവിടങ്ങളിൽ സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരുന്നതിൽ നേതൃപരമായ സ്ഥാനമാണ് കുവൈത്തിനുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖായിദ തുടങ്ങി മേഖലയിൽ സാന്നിധ്യമുള്ള ഭീകര സംഘടനകളെ നേരിടുന്നതിലും ഇത് കാണാവുന്നതാണ്. ഇക്കാര്യത്തിൽ യൂറോപ്യൻ യൂനിയെൻറയും ഐക്യരാഷ്ട്ര സഭയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് കുവൈത്ത് നൽകുന്ന പിന്തുണ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, വാണിജ്യ, നിക്ഷേപ, സാമ്പത്തിക മേഖലകളിലെല്ലാം കുവൈത്തും യൂറോപ്യൻ യൂനിയനും തമ്മിൽ സഹകരണ കരാർ പ്രാബല്യത്തിലുണ്ട്. ഇതിൽ എടുത്തുപറയേണ്ട കാര്യമാണ് എണ്ണ മേഖലയിലുള്ളത്.
യൂറോപ്യൻ യൂനിയനിൽനിന്നുള്ള 28 അംഗ പ്രതിനിധി സംഘം കുവൈ
ത്തിലെത്തുന്നതിെൻറ മുന്നോടിയായാണ് സ്റ്റീഫൻ രാജ്യത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.