ജി.സി.സി വനിത ടി20 മികവ് തെളിയിച്ച് കുവൈത്ത് വനിതകൾ
text_fieldsകുവൈത്ത് വനിത ക്രിക്കറ്റ് ടീം
കുവൈത്ത് സിറ്റി: ഒമാനിൽ അവസാനിച്ച ജി.സി.സി വനിത ടി20 ചാമ്പ്യൻഷിപ്പിൽ കുവൈത്ത് വനിതകൾ കാഴ്ചവെച്ചത് മികച്ച പ്രകടനം. അവസാന മൽസരത്തിൽ സൗദി അറേബ്യയെ മികച്ച മാർജിനിൽ തോൽപ്പിച്ച കുവൈത്ത് ചാംമ്പ്യൻഷിപ്പിന് സമാപനം കുറിച്ചു ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി.
ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ 68 റൺസിന്റെ ആധികാരിക വിജയം നേടി ടൂർണമെന്റിന് തുടക്കമിട്ട കുവൈത്ത് മത്സരത്തിൽ ഉടനീളം മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ചു. രണ്ടാം മത്സരത്തിൽ ബഹ്‌റൈനെതിരെ മറ്റൊരു മികച്ച പ്രകടനവും കാഴ്ചവച്ചു. ഏഴ് വിക്കറ്റിന്റെ വൻ വിജയമാണ് ബഹ്റൈനെതിരെ കുവൈത്ത് വനിതകൾ നേടിയത്.
അതേസമയം, ഉയർന്ന റാങ്കിലുള്ള എതിരാളികൾക്കെതിരെ കുവൈത്ത് കടുത്ത മത്സരം നേരിട്ടു. ശക്തമായ യു.എ.ഇക്കെതിരെ ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ട കുവൈത്ത് ആതിഥേയരായ ഒമാനോടും തോൽവി ഏറ്റുവാങ്ങി. ഇരു രാജ്യങ്ങളുമായും കുവൈത്ത് ശക്തമായി പൊരുതിയെങ്കിലും നിർണായക നിമിഷങ്ങളെ അതിജീവിക്കാൻ കഴിഞ്ഞില്ല.
എന്നാൽ അവസാന മത്സരത്തിൽ കുവൈത്ത് ടീം സ്റ്റൈലിഷ് ആയി തിരിച്ചുവന്നു. സൗദി അറേബ്യക്കെതിരെ 10 വിക്കറ്റിന്റെ ആധികാരിക പ്രകടനം കാഴ്ചവച്ചു ചാമ്പ്യൻഷിപ്പ് മികച്ച രീതിയിൽ അവസാനിപ്പിച്ചു. ഈ സമഗ്ര വിജയം ടീമിന്റെ തിരിച്ചുവരവിന്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നതായി. രണ്ട് തിരിച്ചടികൾ ഉണ്ടായെങ്കിലും മെച്ചപ്പെട്ട പ്രകടനങ്ങൾ, ശക്തരായ എതിരാളികൾക്കെതിരെ മികച്ച അനുഭവം, ടീം ഒത്തൊരുമ എന്നിവ പ്രകടിപ്പിച്ച കുവൈത്ത് വനിതകൾ ചാാമ്പ്യൻഷിപ്പ് ഗുണകരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

