കുവൈത്ത്-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സുഊദും കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യയും സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സുഊദും കൂടിക്കാഴ്ച നടത്തി. കുവൈത്ത് - സൗദി ഏകോപന കൗൺസിലിന്റെ മൂന്നാമത്തെ യോഗത്തിന് മുന്നോടിയായി സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും വിലയിരുത്തി. പൊതു താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും അവലോകനം ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയിലെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

