കോടിയേരിയെ അനുസ്മരിച്ച് കുവൈത്ത് പൊതുസമൂഹം
text_fieldsകോടിയേരി അനുസ്മരണ സമ്മേളനത്തിൽ ആർ. നാഗനാഥൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ചു കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതവും ജോ. സെക്രട്ടറി ജിതിൻ പ്രകാശ് അനുശോചനക്കുറിപ്പും അവതരിപ്പിച്ചു. ആർ. നാഗനാഥൻ (ലോക കേരളസഭാംഗം), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), ഇബ്രാഹീം കുന്നിൽ (കെ.കെ.എം.എ), പി.ടി. ഷെരീഫ് (കെ.ഐ.ജി), പ്രവീൺ (കേരള അസോസിയേഷൻ), ഷറഫുദ്ദീൻ കണ്ണോത്ത് (കെ.എം.സി.സി), സത്താർ കുന്നിൽ (ഐ.എം.സി.സി), മുനീർ അഹമ്മദ് (കേരള പ്രസ് ക്ലബ്), രമ അജിത്ത് (വനിത വേദി), ടി.വി. ഹിക്മത്ത്, ശൈമേഷ് (വൈസ് പ്രസിഡന്റ്, കല കുവൈത്ത്) എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

