ഫലസ്തീന് ഉറച്ച പിന്തുണയെന്ന് കുവൈത്ത് പ്രധാനമന്ത്രി
text_fieldsകുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് യു.എൻ ജനറൽ അസംബ്ലിയുടെ വിർച്വൽ സെഷനിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണക്കുക എന്നതാണ് കുവൈത്തിെൻറ ഉറച്ച നിലപാടെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് വ്യക്തമാക്കി. യു.എൻ ജനറൽ അസംബ്ലിയുടെ വിർച്വൽ സെഷനിൽ കുവൈത്ത് അമീറിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ വിഷയത്തിൽ ശാശ്വതസമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും 1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം പുനഃസ്ഥാപിക്കാനും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങൾക്കും കുവൈത്തിെൻറ പിന്തുണ ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നേരേത്തതന്നെ ഫലസ്തീന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് കുവൈത്ത്.

