വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റവർക്ക് പൂർണ്ണ പിന്തുണയും മികച്ച പരിചരണവും ഉറപ്പാക്കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പരിക്കേറ്റവരെ
സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റ് ജാബിർ അൽ അഹ്മദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. പരിക്കേറ്റവരുടെ സഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉയർന്ന നിലവാരത്തിലുള്ള സംരക്ഷണവും ചികിത്സയും നൽകാനും അദ്ദേഹം നിർദ്ദേശം നൽകി.
പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും ഉറപ്പാക്കുന്നതിനുമുള്ള സർക്കാറിന്റെ പ്രതിബദ്ധതയും അടിവരയിട്ടു. ക്രമണത്തിൽ ഒരാൾ മരിച്ചതിൽ ആത്മാർത്ഥമായ അനുശോചനവും അഗാധമായ സഹതാപവും പ്രകടിപ്പിച്ച പ്രധാനമന്ത്രി മരിച്ചയാളുടെ കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദിയും പ്രധാനമന്ത്രികൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

