വടംവലിയിൽ ചരിത്രംകുറിച്ച് കുവൈത്ത് എൻ.ആർ.ഐ ടീം
text_fieldsകുവൈത്ത് എൻ.ആർ.ഐ ടീം അംഗങ്ങൾ
കുവൈത്ത് സിറ്റി: മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന 38ാം ഇന്ത്യൻ ദേശീയ ജൂനിയർ, സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം കുറിച്ച് കുവൈത്ത് എൻ.ആർ.ഐ ടീം. 19 വയസ്സിന് താഴെയുള്ള 520 കിലോ വിഭാഗത്തിൽ മുൻ ചാമ്പ്യന്മാരായ മഹാരാഷ്ട്ര ടീമിനെ പരാജയപ്പെടുത്തിയാണ് കുവൈത്തിലെ കുട്ടികൾ ചരിത്രമെഴുതിയത്. 13 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ മഹാരാഷ്ട്രയോട് കടുത്ത പോരാട്ടം നടത്തി വെള്ളി മെഡലും നേടി. 15 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ വെങ്കല മെഡലും സ്വന്തമാക്കി.
കുവൈത്ത് എൻ.ആർ.ഐ ടീമിനെ പ്രതിനിധീകരിച്ച് ഭാവൻസ് സ്കൂൾ, യുനൈറ്റഡ് ഇന്റർനാഷനൽ സ്കൂൾ, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ ഏകദേശം 75 പ്രവാസി വിദ്യാർഥി താരങ്ങളും 10 ഓളം ഒഫിഷ്യൽസും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
കുവൈത്ത് എൻ.ആർ.ഐ ഫെഡറേഷൻ ടീം ആദ്യമായാണ് ഇന്ത്യയിൽ ഔദ്യോഗിക ദേശീയ ടൂർണമെന്റിൽ വടംവലി ടീമുമായി പങ്കെടുത്തത്.
ടീമിന് കുവൈത്ത് എൻ.ആർ.ഐ ടഗ് ഓഫ് വാർ അസോസിയേഷൻ, തനിമ കുവൈത്ത് ഭാരവാഹികൾ ഉൾപ്പെടെയുള്ള പൗരസമൂഹം താരങ്ങൾക്ക് സ്വീകരണം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബാബുജി ബത്തേരി, ട്രഷറർ ബിനോയ് വർഗീസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

