Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാധാനം, സംഭാഷണം, സഹിഷ്ണുത എന്നിവ കുവൈത്തിന്റെ മുഖമു​ദ്ര

text_fields
bookmark_border
സമാധാനം, സംഭാഷണം, സഹിഷ്ണുത എന്നിവ കുവൈത്തിന്റെ മുഖമു​ദ്ര
cancel

കുവൈത്ത് സിറ്റി: സമാധാനം, സംഭാഷണം, സഹിഷ്ണുത എന്നിവയിലുള്ള തങ്ങളുടെ ഉറച്ച വിശ്വാസം ആവർത്തിച്ചുറപ്പിച്ചു കുവൈത്ത്. അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രാലയമാണ് രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചത്.

എല്ലാവിധ അക്രമങ്ങളെയും തള്ളിക്കളയുകയും സംഭാഷണം, സംഘർഷ ലഘൂകരണം, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നീ സ്ഥിരമായ നിലപാടുകൾ രാജ്യം ഉയർത്തിപ്പിടിക്കുന്നു. ഐക്യരാഷ്ട്രസഭ ചാർട്ടറിനോടും അന്താരാഷ്ട്ര നിയമതത്വങ്ങളോടുമുള്ള പ്രതിബദ്ധതയിൽ നിന്നാണ് കുവൈത്തിന്റെ സമീപനം രൂപപ്പെടുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ സുരക്ഷയും സ്ഥിരതയും മികച്ച പരസ്പര ധാരണയും വളർത്തുന്നതിന് ഈ സമീപനം സഹായകമാകുന്നതായും ചൂണ്ടികാട്ടി.

ഐക്യരാഷ്ട്രസഭയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും സമാധാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Peace, dialogue, and tolerance are Kuwait's hallmarks
Next Story