കുവൈത്തിലെ മന്ത്രിമാർ ചൈനീസ് അംബാസഡറുമായി ചർച്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അസ്സബാഹ്, മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ മെജൽ എന്നിവർ ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അസ്സബാഹും മുനിസിപ്പൽ സഹമന്ത്രി അബ്ദുൽ അസീസ് അൽ മജലും ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയുമായി ചർച്ച നടത്തി. ഉഭയകക്ഷിബന്ധങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ചൈന-ഗൾഫ് അറബ് ഉച്ചകോടിക്ക് രണ്ടു മാസത്തിനുശേഷമാണ് ചർച്ച. കുവൈത്തിലെ വികസനപദ്ധതികൾക്കായി ചൈന നൽകുന്ന സംഭാവനകൾക്കു പുറമെ, സാമ്പത്തിക, വ്യാപാര സഹകരണം, വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എന്നിവ ചർച്ചയുടെ ഭാഗമായി.

