കുവൈത്ത് വിദേശകാര്യ മന്ത്രി ജപ്പാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗിയുമായി കൂടിക്കാഴ്ച നടത്തി. തുർക്കിയിലെ അങ്കാറ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
നാറ്റോ ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്ന ഇസ്താംബൂൾ സഹകരണ സംരംഭത്തിലെ (ഐ.സി.ഐ) രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് കുവൈത്ത് പ്രതിനിധി സംഘത്തിനൊപ്പം ശൈഖ് ജറാഹ് തുർക്കിയിലെത്തിയത്. ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികളും ഇരുമന്ത്രിമാരും അവലോകനം ചെയ്തതു. ഏറ്റവും പുതിയ പ്രാദേശിക-അന്താരാഷ്ട്ര സംഭവവികാസങ്ങളും ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

