Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് വിദേശകാര്യ...

കുവൈത്ത് വിദേശകാര്യ മന്ത്രി ഈജിപ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; കുവൈത്തിനെതിരായ ആക്രമണങ്ങളെ നിരസിച്ച് ഈജിപ്ത്

text_fields
bookmark_border
കുവൈത്ത് വിദേശകാര്യ മന്ത്രി ഈജിപ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; കുവൈത്തിനെതിരായ ആക്രമണങ്ങളെ   നിരസിച്ച് ഈജിപ്ത്
cancel
camera_alt

വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ചയിൽ

കുവൈത്ത് സിറ്റി: കുവൈത്തിനും മറ്റു അറബ് രാഷ്ട്രങ്ങൾക്കും എതിരായ എല്ലാ ആക്രമണങ്ങളെയും ഈജിപ്ത് ശക്തമായി നിരസിക്കുന്നതായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി. ഈ രാജ്യങ്ങളുടെ സുരക്ഷ ഈജിപ്തിന്റെ ദേശീയ സുരക്ഷയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത് സന്ദർശനത്തിനിടെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അൽ സിസിയുടെ പരാമർശം. അറബ് രാജ്യങ്ങളുടെ സുരക്ഷയെ പിന്തുണക്കുന്നതിനൊപ്പം, കുവൈത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കും ഈജിപ്തിന്റെ പൂർണ്ണ പിന്തുണ അൽ സിസി വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധങ്ങളെ പ്രശംസിച്ച സിസി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് തന്റെ ആശംസകളും കൈമാറി. നിക്ഷേപ, വ്യാപാര ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. ഈജിപ്തുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അഭിമാനം പ്രകടിപ്പിച്ച ശൈഖ് ജറാഹ് കുവൈത്തിന്റെ സുരക്ഷക്കും ഗൾഫ് സ്ഥിരതയ്ക്കും ഈജിപ്ത് നൽകുന്ന ദീർഘകാല പിന്തുണക്ക് നന്ദി പറഞ്ഞു. അമീറിന്റെ ആശംസകളും കൈമാറി. പ്രാദേശിക സമാധാനത്തെ പിന്തുണക്കുന്നതിനും അറബ് സുരക്ഷ സംരക്ഷിക്കുന്നതിനും ഈജിപ്തുമായുള്ള ഏകോപനം വർധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ താൽപ്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egyptian PresidentKuwaitKuwaiti Foreign Minister
News Summary - Kuwaiti Foreign Minister meets Egyptian President; Egypt rejects attacks on Kuwait
Next Story