Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്ത് വിദേശകാര്യമന്ത്രി

text_fields
bookmark_border
മേഖലയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്ത് വിദേശകാര്യമന്ത്രി
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സംഭവ വികാസങ്ങൾ ജോർഡർ, ഖത്തർ വിദേശകാര്യമന്ത്രിമാരുമായി ചർച്ച ചെയ്തു വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്. ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി കാര്യ മന്ത്രിയുമായ ഐമാൻ സഫാദിയുമായി ഞായറാഴ്ച ടെലിഫോണിൽ ബന്ധപ്പെട്ട ശൈഖ് ജറാഹ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്തതു.

സംഘർഷം ലഘൂകരിക്കുക, പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുക, സമുദ്രയാനങ്ങളുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളും ഇരുവരും ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും ശൈഖ് ജറാഹ് ഫോണിൽ സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, സംഘർഷം ലഘൂകരിക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwaiti Foreign Minister
Next Story