അമീറിന്റെ സന്ദർശനം; കുവൈത്തും ഫ്രാൻസും സുപ്രധാന ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തും ഫ്രാൻസും രണ്ട് സുപ്രധാന ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും സാന്നിധ്യത്തിൽ വിദേശകാര്യമന്ത്രിമാരാണ് കരാറുകളിൽ ഒപ്പുവെച്ചത്.
2025-2035 വർഷത്തേക്കുള്ള തന്ത്രപരമായ നിക്ഷേപ പങ്കാളിത്തം സംബന്ധിച്ചാണ് ഒരു ധാരണപത്രം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് പുതിയ പാത തുറക്കും.
സാംസ്കാരിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്തൽ, 2026ൽ കുവൈത്ത്-ഫ്രഞ്ച് നയതന്ത്ര ബന്ധത്തിന്റെ 65ാം വാർഷികം ആഘോഷം എന്നിവയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ധാരണാപത്രം. ഫ്രാൻസിലെത്തിയ അമീറിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിൽ ഫ്രാൻസിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പാരീസിൽ നടന്ന ബാസ്റ്റിൽ ദിന സൈനിക പരേഡിൽ അമീർ പങ്കെടുത്തു. പാരീസിലെ എലിസീ കൊട്ടാരത്തിൽ അമീറിന് വേണ്ടി ഉച്ചഭക്ഷണ വിരുന്നും ഒരുക്കി. സന്ദർശനം പൂർത്തിയാക്കി അമീർ കുവൈത്തിൽ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

