ന്യൂഡൽഹിയിലെ ‘ചാരിറ്റി ബസാറിൽ’ പങ്കാളികളായി കുവൈത്ത് എംബസി
text_fieldsന്യൂഡൽഹിയിലെ ‘ചാരിറ്റി ബസാറിൽ’ കുവൈത്ത് സ്റ്റാൾ
കുവൈത്ത് സിറ്റി: ഡൽഹി കോമൺവെൽത്ത് വനിത അസോസിയേഷനും ഇന്റർനാഷനൽ വനിത ക്ലബ്ബും ചേർന്ന് ഡൽഹിയിൽ സംഘടിപ്പിച്ച വാർഷിക ചാരിറ്റി ബസാറിൽ കുവൈത്ത് എംബസി പങ്കെടുത്തു.
ചാരിറ്റി ബസാറിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷെമാലി പങ്കെടുത്തു.
അരികുവത്ക്കരിക്കപ്പെട്ടവരുമായുള്ള സാമൂഹിക ഐക്യദാർഢ്യം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമുള്ള പ്രതിബദ്ധത എന്നിവയുടെ ഭാഗമായാണ് കുവൈത്തിന്റെ പങ്കാളിത്തമെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷെമാലി പറഞ്ഞു. മാനുഷിക, ജീവകാരുണ്യ പദ്ധതികൾക്ക് പിന്തുണയും സംഭാവനകളും നൽകുന്നതിൽ തുടർച്ചയായ പിന്തുണക്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തെ അദ്ദേഹം പ്രശംസിച്ചു. യാത്ര വൗച്ചറുകൾ സമ്മാനമായി നൽകി ബസാറിന്റെ ഭാഗമായ കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയുൾപ്പെടെയുള്ള കുവൈത്ത് സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനടന്ന ഏകദിന ബസാറിൽ നിരവധി അറബ്, വിദേശ എംബസികളും ഇന്ത്യൻ കമ്പനികളും പങ്കെടുത്തു. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പ്രദർശനം മേളയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

