ദേശീയ-വിമോചന ദിനമാഘോഷിച്ച് കുവൈത്ത് എംബസികൾ
text_fieldsദേശീയ-വിമോചന ദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ 64ാമത് ദേശീയ ദിനവും 34ാമത് വിമോചന ദിനവും വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ ആഘോഷിച്ചു. സ്ലോവാക്യ, സ്വിറ്റ്സർലൻഡ്, ബ്രൂണൈ, ഇറ്റലി, ലെബനാൻ, അൾജീരിയ, ജർമ്മനി, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ കുവൈത്ത് എംബസികളിലാണ് ആഘോഷം സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നടന്ന ചടങ്ങുകളിൽ മന്ത്രിമാരും അംബാസഡർമാരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
സ്വിറ്റ്സർലൻഡിൽ നടന്ന പരിപാടിക്ക് യു.എന്നിലെ കുവൈത്തിന്റെ സ്ഥിരംപ്രതിനിധി നാസർ അൽ ഹയാൻ നേതൃത്വം നൽകി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കുമുള്ള കുവൈത്തിന്റെ പിന്തുണ ആവർത്തിച്ച അദ്ദേഹം 148 രാജ്യങ്ങൾക്ക് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് വഴി മാനുഷിക സഹായങ്ങൾ നൽകിയതായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

