ജി.സി.സി-ആസിയാൻ ഉച്ചകോടി; കിരീടാവകാശി പങ്കെടുക്കും
text_fieldsകുവൈത്ത് സിറ്റി: മലേഷ്യയിലെ കാലാലംപൂരിൽ നടക്കുന്ന രണ്ടാമത് ജി.സി.സി-ആസിയാൻ ഉച്ചകോടിയിലും ജി.സി.സി-ആസിയാൻ-ചൈന ഉച്ചകോടിയിലും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് പങ്കെടുക്കും.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന കുവൈത്ത് പ്രതിനിധി സംഘത്തെ കിരീടാവകാശി നയിക്കും. ജി.സി.സി-ആസിയാൻ, ജി.സി.സി-ആസിയാൻ-ചൈന ഉച്ചകോടിയിൽ കുവൈത്തിന്റെ പങ്കാളിത്തം അന്താരാഷ്ട്ര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
ആസിയാൻ രാജ്യങ്ങളുമായും ചൈനയുമായും വിവിധ മേഖലകളിൽ ബന്ധങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു ബഹുമുഖ മേഖലയിൽ സഹകരണം വിശാലമാക്കുന്നതിന് ഈ സമ്മേളനങ്ങളിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കൾ,ചൊവ്വ ദിവസങ്ങളിലായാണ് ഉച്ചുകോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

