Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.എൻ പ്രതിനിധിയുമായി...

യു.എൻ പ്രതിനിധിയുമായി കുവൈത്ത് കിരീടാവകാശി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
യു.എൻ പ്രതിനിധിയുമായി കുവൈത്ത് കിരീടാവകാശി കൂടിക്കാഴ്ച നടത്തി
cancel
camera_alt

കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് യു.എൻ

സെക്രട്ടറി ജനറലിന്റെ മുതിർന്ന പ്രതിനിധി മാരി യമാഷിതയുമായി കൂടിക്കാഴ്ചയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ യു.എൻ സെക്രട്ടറി ജനറലിന്റെ മുതിർന്ന പ്രതിനിധി മാരി യമാഷിതയെയും കൂടെയുള്ള പ്രതിനിധി സംഘത്തെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് സ്വീകരിച്ചു. കിരീടാവകാശിയുടെ ദിവാൻ മേധാവി ശൈഖ് താമർ ജാബിർ അൽ അഹ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും മേരി യമാഷിതയുമായി കൂടികാഴ്ച നടത്തി. പുതിയ പദവി ഏറ്റെടുത്തതിന് യമാഷിതയെ ശൈഖ് ജറാഹ് അഭിനന്ദിച്ചു. വരും കാലയളവിൽ അവരുമായി അടുത്ത് പ്രവർത്തിക്കാനുള്ള കുവൈത്തിന്റെ താൽപര്യവും പ്രകടിപ്പിച്ചു.

കാണാതായ കുവൈത്ത് പൗരന്മാരെയും മൂന്നാം രാജ്യ പൗരന്മാരെയും തിരയുന്നതിലും, ദേശീയ ആർക്കൈവുകൾ ഉൾപ്പെടെയുള്ള കുവൈത്ത് സ്വത്തുക്കൾ വീണ്ടെടുക്കുന്നതിലുമുള്ള ദൗത്യം കാര്യക്ഷമമായും ഫലപ്രദമായും നിർവഹിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കുവൈത്തിന്റെ പൂർണ്ണ പിന്തുണയും അറിയിച്ചു. ദേശീയവും മാനുഷികവുമായ മാനങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ വിഷയങ്ങൾ കുവൈത്തിന് ഒരു മുൻ‌ഗണനയായി തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ സുരക്ഷാ കൗൺസിൽ പ്രമേയം 2792 (2025) നടപ്പാക്കുന്നതിനുള്ള മുതിർന്ന പ്രതിനിധിയായ മേരി യമാഷിത കാണാതായ കുവൈത്ത് പൗരന്മാരുടെ ഫയലുകൾ, കുവൈത്ത് സ്വത്തുക്കൾ, മൂന്നാം രാജ്യ പൗരന്മാർ എന്നിവരുടെ ദേശീയ ആർക്കൈവ്‌സ് ഉൾപ്പെടെയുള്ളവയുടെ തുടർനടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kuwaiti Crown Prince meets with UN representative
Next Story