കുവൈത്ത് പൗരത്വം; ഇതുവരെ എത്തിയത് 5148 അപ്പീലുകൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വത്തിനായുള്ള സർക്കാറിന്റെ പരാതി കമ്മിറ്റിയിൽ ബുധനാഴ്ച വരെ എത്തിയത് 5,148 അപ്പീലുകൾ. കമ്മിറ്റി മേധാവി കൗൺസിലർ അലി അൽ ദുബൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് പൗരത്വം പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്ത ഏതൊരാൾക്കും അപ്പീൽ നൽകാനുള്ള സൗകര്യം ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 മാർച്ച് 11ന് സർക്കാർ കുവൈത്ത് പൗരത്വത്തിനായുള്ള പരാതി പരിഹാര സമിതി രൂപവത്കരിച്ചിരുന്നു. തുടർന്ന് പൗരത്വം പിൻവലിക്കുന്നതിനുള്ള തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന പ്രമേയങ്ങൾ പരിശോധിക്കാൻ ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് തുടർന്നും സൗകര്യമുണ്ടാകും. പരാതികൾ വിശധമായി പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

