മാനുഷിക പ്രവർത്തനങ്ങൾ തുടർന്ന് കുവൈത്ത് ചാരിറ്റികൾ
text_fieldsകുവെത്ത് സിറ്റി: കുവൈത്ത് ചാരിറ്റികൾ ലോകമെമ്പാടും മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നു. ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായി അൽ നജാത്ത് ചാരിറ്റി സൊസൈറ്റി പടിഞ്ഞാറൻ യമനിലെ ചെങ്കടൽ തീരത്തുള്ള അൽ ഖൗഖ ജില്ലയിൽ റെസിഡൻഷ്യൽ വില്ലേജ് പദ്ധതിക്ക് തുടക്കമിട്ടു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആറ് പൂർണ്ണമായും സജ്ജീകരിച്ച റെസിഡൻഷ്യൽ യൂണിറ്റിൽ ഒരു കിണറും നിർമ്മിക്കും. കുടുംബങ്ങൾക്ക് സുസ്ഥിരവും സുരക്ഷിതവുമായ ജീവിത അന്തരീക്ഷം ഒരുക്കുന്നതാണ് പദ്ധതി.
ദുരിതബാധിത കുടുംബങ്ങൾ അനുഭവിക്കുന്ന ദുഷ്കരമായ ജീവിത-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, കുടുംബങ്ങളെ പിന്തുണക്കുന്നതിനും, അനുയോജ്യമായ ഭവനങ്ങൾ നൽകുന്നതിനും കുവൈത്ത് ചാരിറ്റബിൾ, റിലീഫ് സൊസൈറ്റികൾ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി.
കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന കുവൈത്തിന്റെ മാനുഷിക പങ്കിനെ യമനിൽ പദ്ധതി നടപ്പിലാക്കുന്ന ‘സ്പിരിറ്റ് ഓഫ് ഗിവിംഗ് ഫോർ ഡെവലപ്‌മെന്റ്’ ഫൗണ്ടേഷൻ തലവൻ അബ്ദുൽ റഊഫ് അൽ യൂസിഫി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

