ഖത്തർ മുൻ അമീറിന്റെ നിര്യാണം: കുവൈത്ത് അമീർ ഖത്തർ അമീറിനെ അനുശോചനം അറിയിച്ചു
text_fieldsകുവൈത്ത് സിറ്റി: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു അനുശോചനം അറിയിച്ചു കുവൈത്ത് അമീർ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ടെലിഫോണിൽ സംസാരിച്ച കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഗാധമായ അനുശോചനം രേഖപ്പെടുത്തി.
മരണപ്പെട്ട മുൻ അമീറിന് അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും ലഭിക്കട്ടെയെന്നും ഖത്തറിലെ ഭരണനേതൃത്വത്തിനും ഭരണകുടുംബത്തിനും ജനങ്ങൾക്കും ക്ഷമയും ആശ്വാസവും ലഭിക്കട്ടെയെന്നും കുവൈത്ത് അമീർ പ്രാർത്ഥിച്ചു. ഖത്തറിന്റെ സുരക്ഷയും പുരോഗതിയും സമൃദ്ധിയും തുടരുന്നതിനും പ്രാർത്ഥിച്ചു.
മുൻ അമീറിന്റെ നിര്യാണത്തിൽ കുവൈത്ത് അമീറും കിരീടാവകാശിയും പ്രധാനമന്ത്രിയും നേരത്തെ ഖത്തർ അമീറിന് അനുശോചന സന്ദേശം അയച്ചിരുന്നു. തിങ്കളാഴ്ച ദേഹയിലെത്തിയ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ നേരിട്ട് അനുശോചനം അറിയിക്കുകയുമുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

