Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ അർഫാജ് ധരിച്ച് അമേരിക്കയിലെ കുവൈത്ത് അംബാസഡർ

text_fields
bookmark_border
അൽ അർഫാജ് ധരിച്ച് അമേരിക്കയിലെ കുവൈത്ത് അംബാസഡർ
cancel

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പ്രതിരോധശേഷിയുടെ പ്രതീകമായ അൽ അർഫാജ് പുഷ്പം ധരിച്ച് ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് അമേരിക്കയിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ്. കുവൈത്തിന്റെ മുൻനിര നായകന്മാരുടെ ശ്രമങ്ങൾക്ക് അംഗീകാരമായി, അഭിമാനത്തോടെ ഇവ ധരിക്കുന്നതായി കുവൈത്ത് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി. ബാഡ്ജ് ധരിച്ച അംബാസഡറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും പങ്കിട്ടു.

നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ മിഡിൽ ഈസ്റ്റ് ഡയറക്ടർ വെയ്ൻ വാളുമായുള്ള കൂടിക്കാഴ്ചകളിലും കുവൈത്ത് മുൻ അംബാസഡർമാരുമായുള്ള കൂടിക്കാഴ്ചയിലും ശൈഖ അൽ സൈൻ ബാഡ്ജ് ധരിച്ചിരുന്നു. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി - എലിയറ്റ് സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്സിൽ വാഷിംഗ്ടൺ ഡിസിയിലെ പണ്ഡിതന്മാരും നയതന്ത്ര സമൂഹത്തിലെ അംഗങ്ങളും പങ്കെടുത്ത പ്രഭാഷണത്തിൽ പങ്കെടുക്കുമ്പോഴും ഇവ ധരിച്ചു.

കുവൈത്തിൽ വസന്തകാലത്ത് വിരിയുന്ന അൽ അർഫാജ് പൂക്കൾ തളരാത്ത പോരാട്ടത്തിന്റെ പ്രതിഭിംബമായും ഐക്യത്തിന്റെയും പ്രതീക്ഷയുടെയും പുലരിയായും കണക്കാക്കപ്പെടുന്നു. പിരിമുറുക്കം നിറഞ്ഞ വർത്തമാന അന്തരീക്ഷത്തിൽ ഇറാൻ ആക്രമണത്തിന് കീഴടങ്ങാൻ വിസമ്മതിക്കുന്ന കുവൈത്തിന്റെ പ്രതീകമായും ഈ പൂക്കളെ കണക്കാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwaiti Ambassador to the US wearing Al-Arfaj
Next Story