Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ.എം.സി.എ കുവൈത്ത് ബൈബിൾ ക്വിസ്

text_fields
bookmark_border
വൈ.എം.സി.എ കുവൈത്ത് ബൈബിൾ ക്വിസ്
cancel
camera_alt


വൈ.എം.സി.എ കുവൈത്ത് ബൈബിൾ ക്വിസ് മൽസര വിജയികൾ ട്രോഫികളുമായി




കുവൈത്ത് സിറ്റി: വൈ.എം.സി.എ കുവൈത്ത് 11ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിലെ എൻ.ഇ.സി.കെ ലൈറ്റ്‌ഹൗസ് ചർച്ചിൽ നടന്ന ക്വിസിൽ വിവിധ സഭകളെ പ്രതിനിധീകരിച്ച് 16 ടീമുകൾ പങ്കെടുത്തു.

സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വികാരി റവ. ബിനു എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് മാത്യൂസ് മാമ്മൻ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ. റീജൻ ബേബി പ്രാർത്ഥന നിർവഹിച്ചു. ഫാ.ബിബിൻ ജോർജ് തോമസ് ചടങ്ങിൽ പങ്കെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാൻ പി.എ.ജോൺ, വൈസ് പ്രസിഡന്റ് ഡോ.നവീൻ ജോർജ് തോമസ്, അക്കൗണ്ടന്റ് അജേഷ് തോമസ്, ജോ.സെക്രട്ടറി അജിത് തോമസ് കണ്ണൻപാറ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതവും ട്രസ്റ്റി മാത്യു കോശി നന്ദിയും പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് ഒന്നാം സ്ഥാനം നേടി. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനം നേടി. ബ്രദറൻ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് ടീം മൂന്നാം സ്ഥാനം നേടി. ലൈറ്റ്‌ഹൗസ് ചർച്ചിന്റെ സീനിയർ പാസ്റ്റർ പാസ്റ്റർ ജെറാൾഡ് ഗോൾബെക്കും വിവിധ സഭകളിലെ വികാരിമാരും ചേർന്ന് വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

മിസ് ലിനു എബ്രഹാം ക്വിസ് നിയന്ത്രിച്ചു. ഡോ.സണ്ണി ആൻഡ്രൂസും സൂസൻ ജോർജും ജൂറി അംഗങ്ങളായി പ്രവർത്തിച്ചു. റെനി കെ. ജോൺ, ഷിജു മാത്യു, ജോബി ഫിലിപ്പ് മാത്യു, മോൻസി വർഗീസ്, സുധാ മാത്യു, എ.ഐ.കുര്യൻ, മനോജ് മാത്യു, ജോയൽ മാത്യു മാമ്മൻ എന്നിവർ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - YMCA Kuwait Hosts Bible Quiz
Next Story