Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ x...

കുവൈത്ത്​ x ആസ്​ട്രേലിയ ലോകകപ്പ്​ യോഗ്യത മത്സരം മൂന്നിന്

text_fields
bookmark_border
കുവൈത്ത്​ x ആസ്​ട്രേലിയ ലോകകപ്പ്​ യോഗ്യത മത്സരം മൂന്നിന്
cancel
camera_alt

കുവൈത്ത്​ ടീം പരിശീലനത്തിൽ 

കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്​​ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ് 'ബി'​യി​ൽ കു​വൈ​ത്ത്​ ജൂ​ൺ മൂ​ന്നി​ന്​ ക​രു​ത്ത​രാ​യ ആ​സ്​​ട്രേ​ലി​യ​യെ നേ​രി​ടും. 27 അം​ഗ ആ​സ്​​ട്രേ​ലി​യ​ൻ ടീം ​അ​ടു​ത്ത ദി​വ​സം കു​വൈ​ത്തി​ലെ​ത്തും.ജൂ​ൺ 11ന്​ ​ജോ​ർ​ഡ​നെ​തി​രെ​യും 15ന്​ ​ചൈ​നീ​സ്​ താ​യ്​​പേ​യി​ക്കെ​തി​രെ​യും കു​വൈ​ത്തി​ന്​ മ​ത്സ​ര​മു​ണ്ട്. എ​ല്ലാ മ​ത്സ​ര​വും കു​വൈ​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ശൈ​ഖ്​ ജാ​ബി​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലാ​തെ​യാ​ണ്​ മ​ത്സ​രം ന​ട​ത്തു​ക. രാ​ത്രി പ​ത്തി​നാ​ണ്​ ക​ളി ന​ട​ക്കു​ക. ഗ്രൂ​പ്​ 'ബി'​യി​ൽ അ​ഞ്ചു ക​ളി​യി​ൽ 10​ പോ​യ​ൻ​റു​മാ​യി കു​വൈ​ത്ത്​ ര​ണ്ടാ​മ​താ​ണ്. നാ​ലു​ ക​ളി​യി​ൽ 12 പോ​യ​ൻ​റു​ള്ള ആ​സ്​​​ട്രേ​ലി​യ​യാ​ണ്​ മു​ന്നി​ൽ. നാ​ലു​ ക​ളി​യി​ൽ ഏ​ഴു പോ​യ​ൻ​റു​മാ​യി ജോ​ർ​ഡ​നാ​ണ്​ മൂ​ന്നാം സ്ഥാ​ന​ത്ത്.

നേ​പ്പാ​ളി​ന്​ അ​ഞ്ചു​ ക​ളി​യി​ൽ മൂ​ന്നു​ പോ​യ​ൻ​റു​ള്ള​പ്പോ​ൾ നാ​ലു​ മ​ത്സ​രം ക​ളി​ച്ച താ​യ്​​വാ​ന്​ പോ​യ​െൻറാ​ന്നു​മി​ല്ല. ഏ​ഷ്യ​ൻ ഗ്രൂ​പ്പി​ലെ ഏ​റ്റ​വും ശ​ക്​​ത​രാ​യ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ വി​ജ​യി​ക്കാ​നാ​യാ​ൽ കു​വൈ​ത്തി​െൻറ ലോ​ക​ക​പ്പ്​ പ്ര​വേ​ശ​ന സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ നി​റം കൈ​വ​രും. മ​റ്റു ടീ​മു​ക​ളെ കീ​ഴ​ട​ക്കാ​നു​ള്ള ക​രു​ത്ത്​ നീ​ല​പ്പ​ട​ക്കു​ണ്ട്. സ്​​പെ​യി​ൻ​കാ​ര​നാ​യ പ​രി​​ശീ​ല​ക​ൻ അ​ൻ​ഡ്ര​സ്​ കാ​ര​സ്​​കോ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചും ത​യാ​റെ​ടു​ത്താ​ണ്​ നീ​ല​പ്പ​ട നി​ർ​ണാ​യ​ക മൈ​താ​ന​ത്തി​റ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, കാ​ര്യ​മാ​യി ത​യാ​റെ​ടു​ത്തും നി​റ​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​മാ​ണ്​ മ​ഞ്ഞ​പ്പ​ട വ​രു​ന്ന​ത്.

പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി കൗ​ണ്ട​ർ അ​റ്റാ​ക്കി​​ലൂ​ടെ ഗോ​ൾ നേ​ടു​ക​യെ​ന്ന ത​ന്ത്ര​മാ​കും കു​വൈ​ത്ത്​ പു​റ​ത്തെ​ടു​ക്കു​ക. അ​തേ​സ​മ​യം, ഇ​ര​ച്ചു​ക​യ​റി ലീ​ഡെ​ടു​ക്കാ​നാ​കും ആ​സ്​​ട്രേ​ലി​യ​യു​ടെ ശ്ര​മം. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കാ​ര​സ്​​കോ​വ്​ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം കു​വൈ​ത്ത്​ ടീം ​മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്.ആ​ദ്യ റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഒാ​സീ​സി​ന്​ മൂ​ന്നു​ ഗോ​ളി​െൻറ ഏ​ക​പ​ക്ഷീ​യ ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞു. 44 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലു​ള്ള ക​ടു​ത്ത ചൂ​ട്​ ക​ളി​ക്കാ​രെ വ​ല​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupKuwait x Australia World Cup
Next Story