സഹകരണ ചർച്ച നടത്തി കുവൈത്ത്, ലോക ബാങ്ക് പ്രതിനിധികൾ
text_fieldsമന്ത്രി ഡോ. സബീഹ് അൽ മുഖൈസീം ലോകബാങ്ക് മിഡിൽ ഈസ്റ്റ്- വടക്കേ ആഫ്രിക്ക
വൈസ് പ്രസിഡന്റ് ഉസ്മാൻ ദയനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും ആക്ടിങ് ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായ ഡോ. സബീഹ് അൽ മുഖൈസീം ലോകബാങ്കിന്റെ മിഡിൽ ഈസ്റ്റ്- വടക്കേ ആഫ്രിക്ക വൈസ് പ്രസിഡന്റ് ഉസ്മാൻ ദയനുമായി കൂടിക്കാഴ്ച നടത്തി.
ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റിന്റെ ബജറ്റിലേക്ക് സംഭാവന നൽകിയതിന് ഉസ്മാൻ ദയൻ കുവൈത്തിനോട് നന്ദി പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, ഊർജം, ജലം എന്നീ മേഖലകളിൽ കുവൈത്തും ലോകബാങ്കും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

