ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്: കുവൈത്തിന് വെങ്കലം
text_fieldsകുവൈത്ത് സിറ്റി: അസർബൈജാനിലെ ബാക്കുവിൽ നടന്ന 53ാമത് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വെങ്കലം. വ്യക്തിഗത ട്രാപ് ഷൂട്ടിങ് വിഭാഗത്തിൽ ഖാലിദ് അൽ മുദാഫാണ് മെഡല്‍ കരസ്ഥമാക്കിയത്. ഇതോടെ 2024ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിന് അൽ മുദാഫ് യോഗ്യത നേടി.
ക്രൊയേഷ്യൻ ഷൂട്ടർ ജിയോവാനി സെർനോഗോറസ് സ്വർണവും സ്ലോവാക് താരം മരിയൻ കോവക്കോസി വെള്ളിയും നേടി.
ഒളിമ്പിക്സിൽ യോഗ്യത നേടിയ അൽ മുദാഫിന് കുവൈത്ത് ഷൂട്ടിങ് ക്ലബ് 5000 ദിനാര്‍ സമ്മാനം പ്രഖ്യാപിച്ചു.
രാജ്യത്തിന് വേണ്ടി വിജയം കൈവരിച്ചതില്‍ ഏറെ സന്തോഷവാനാണെന്ന് മുദാഫ് പറഞ്ഞു. പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ കുവൈത്തിനായി ആദ്യ പങ്കാളിത്തം ഉറപ്പാക്കിയ ആളാണ് ഖാലിദ് അൽ മുദാഫ്.

