വനിതവേദി കുവൈത്ത് ഹവല്ലി യൂനിറ്റ് രൂപവത്കരിച്ചു
text_fieldsവനിതവേദി കുവൈത്ത് ഹവല്ലി യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: വനിതവേദി കുവൈത്ത് പുതിയ യൂനിറ്റ് രൂപവത്കരിച്ചു. ഹവല്ലിയിലാണ് എട്ടാമത്തെ യൂനിറ്റ് രൂപവത്കരിച്ചത്. കേന്ദ്ര പ്രസിഡന്റ് സജിത സ്കറിയ യൂനിറ്റ് ഉദ്ഘാടനം നിർവഹിച്ചു.
സ്ത്രീകൾ ഒരിക്കലും പിറകോട്ടു നിൽക്കേണ്ടവരല്ലെന്നും സ്വന്തമായ ഇടം നേടിയെടുക്കേണ്ടവരാണെന്നും അവർ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് അമീന അജ്നാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കൺവീനറായി അജിത രാജേഷ്, ജോയന്റ് കൺവീനർമാരായി ശകുന്തള ശിവദാസൻ, ജിനി ഗിരീഷ് എന്നിവരെ തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി അംഗം ശുഭ ഷൈൻ പുതിയ കൺവീനർക്ക് മിനിറ്റ്സ് കൈമാറി. കല കുവൈത്ത് ട്രഷറർ അജ്നാസ് മുഹമ്മദ്, പ്രധാന പ്രവർത്തകരായ നിസാർ, രാജേഷ്, ഗിരീഷ്, നാസർ, രമേശ് കണ്ണപുരം, വനിതവേദി കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. അജിത രാജേഷ് നന്ദി പറഞ്ഞു.

