Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ​ക്ക്...

ഗ​സ്സ​ക്ക് പി​ന്തു​ണ​യു​മാ​യി കു​വൈ​ത്ത്

text_fields
bookmark_border

കു​വൈ​ത്ത്സി​റ്റി: ഇ​സ്രാ​യേ​ൽ നാ​ശം വി​ത​ച്ച ഗ​സ്സ​ക്ക് പി​ന്തു​ണ​യു​മാ​യി കു​വൈ​ത്ത് റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). ഗ​സ്സ​യെ സ​ഹാ​യി​ക്കാ​ൻ സം​ഘ​ട​ന​ക്കു കീ​ഴി​ൽ കു​വൈ​ത്തി​ൽ ധ​ന​ശേ​ഖ​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി. ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കേ​ണ്ട​ത് കു​വൈ​ത്തി​ന്റെ ദേ​ശീ​യ താ​ൽ​പ​ര്യ​വും മാ​ന​വി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​ണെ​ന്ന് കെ.​ആ​ർ.​സി.​എ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഹി​ലാ​ൽ അ​ൽ​സ​യ​ർ പ​റ​ഞ്ഞു.

ധ​ന​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ഗ​സ്സ​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​ന​ൽ​കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്ന നി​ല​യി​ൽ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സ​ഹാ​യ​വും ഗ​സ്സ​ക്ക് കൈ​മാ​റു​മെ​ന്ന് റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സം ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 16 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​​ടെ 46 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 300ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ​വേ​ണ​മെ​ന്നും കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza
News Summary - Kuwait with the support of Gaza
Next Story