ശിശു സംരക്ഷണം ഉറപ്പാക്കാന്‍ നടപടികളുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യത്തെ ശിശു സംരക്ഷണ കേന്ദ്രം ഖൈത്താനിൽ ആരംഭിക്കും. സാമൂഹ്യകാര്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത കെട്ടിടം സുപ്രീം കൗൺസിൽ ഇതിനായി തിരഞ്ഞെടുത്തു. നേരത്തെ നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ശിശു സംരക്ഷണ കേന്ദ്രം തുടങ്ങാന്‍ അഭ്യർഥിച്ചിരുന്നു. രാജ്യത്തെ മറ്റ് ഗവർണറേറ്റുകളിലും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കുടുംബ കാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിൽ അറിയിച്ചു.ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കുറച്ച് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ കൗൺസലിങ്, പുനരധിവാസം, കുട്ടികളെ ചികിത്സിക്കുന്നതിന് ആവശ്യമായ നടപടികള്‍, അന്വേഷണങ്ങൾ തുടങ്ങിയ കാര്യങ്ങളായിരിക്കും കേന്ദ്രങ്ങളുടെ പ്രധാന ചുമതലകള്‍.
