Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​​ഡാ​​നി​​ലെ...

സു​​ഡാ​​നി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് സ​ഹാ​യ​വു​മാ​യി കു​​വൈ​​ത്ത്

text_fields
bookmark_border
kuwait
cancel

കു​വൈ​ത്ത് സി​റ്റി: ആ​​ഭ്യ​​ന്ത​​ര സം​​ഘ​​ർ​​ഷം മൂ​​ലം ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന സു​​ഡാ​​നി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് സ​ഹാ​യ​വു​മാ​യി കു​​വൈ​​ത്ത്. 190 ട​ൺ ദു​​രി​​താ​ശ്വാ​​സ സ​​ഹാ​​യ​​വു​​മാ​​യി ച​ര​ക്ക് ക​പ്പ​ൽ ഞാ​യ​റാ​ഴ്ച സു​ഡാ​നി​ലെ ചെ​ങ്ക​ട​ൽ തു​റ​മു​ഖ​ത്തെ​ത്തി. ആ​ഗോ​ള മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി രാ​ജ്യം ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളു​ടെ തെ​ളി​വാ​ണ് ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ​മെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ ആ​​ൻ​​ഡ് മീ​​ഡി​​യ ഡ​​യ​​റ​​ക്ട​​ർ ഖാ​​ലി​​ദ് അ​​ൽ സെ​​യ്ദ് പ​​റ​​ഞ്ഞു.

സു​​ഡാ​​നു​​ള്ള ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യം കാ​​മ്പ​​യി​​ൻ തു​​ട​​രു​​മെ​​ന്നും ജ​​ന​​ങ്ങ​​ളു​​ടെ ദു​​രി​​ത​​ങ്ങ​​ൾ ല​​ഘൂ​​ക​​രി​​ക്കാ​​ൻ പ​​ര​​മാ​​വ​​ധി ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​​രു​​ന്നു​​ക​​ൾ, അ​​ടി​​യ​​ന്ത​​ര വ​​സ്തു​​ക്ക​​ൾ, ഭ​​ക്ഷ​​ണം, ടെ​​ന്റു​​ക​​ൾ, മ​​റ്റു വ​​സ്തു​​ക്ക​​ൾ എ​​ന്നി​​വ അ​​ട​​ങ്ങി​​യ 170 ട​​ൺ മാ​​നു​​ഷി​​ക സ​​ഹാ​​യം നേ​​ര​​ത്തേ കു​​വൈ​​ത്ത് സു​​ഡാ​​നി​​ലേ​​ക്ക് അ​​യ​​ച്ചി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudanKuwait
News Summary - Kuwait with helping aid to the people of Sudan
Next Story