Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ ഫ്രീസ്റ്റൈൽ സ്കീയിങ് ചാമ്പ്യൻഷിപ്: കുവൈത്തിന് ആറു മെഡൽ

text_fields
bookmark_border
യു.എ.ഇ ഫ്രീസ്റ്റൈൽ സ്കീയിങ് ചാമ്പ്യൻഷിപ്: കുവൈത്തിന് ആറു മെഡൽ
cancel

കുവൈത്ത് സിറ്റി: യു.എ.ഇ ഫ്രീസ്റ്റൈൽ സ്കീയിംഗ് (ഫ്രീസ്‌കി എഫ്‌.ഐ.എസ്) ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മികച്ച പ്രകടനം. കുവൈത്ത് ദേശീയ സ്കീ ടീം മൂന്ന് സ്വർണ്ണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും നേടി. 'സ്റ്റൈൽ' വിഭാഗത്തിൽ സലീൽ അൽ അബ്ദുള്ളയും സഫാ അൽ അബ്ദുള്ളയും രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും നേടി. സ്ട്രീറ്റ് സ്റ്റൈൽ വിഭാഗത്തിലും ഇതേ ടീം ഒരു സ്വർണ്ണ മെഡലും ഒരു വെള്ളി മെഡലും കൂടി നേടി. ഇതോടെ കുവൈത്തിന്റെ ആകെ മെഡൽ നേട്ടം ആറായി ഉയർന്നു.

വനിതാ വിഭാഗം മത്സരങ്ങളിൽ ഉയർന്ന നിലവാരമുള്ള പ്രകടനങ്ങളും ശക്തമായ മത്സരവീര്യവും ദൃശ്യമായെന്ന് സഫ അൽ അബ്ദുള്ള പറഞ്ഞു. ഫ്രാൻസ്, ഇറാൻ, യു.എ.ഇ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഇതിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിനായി താരങ്ങളെ ഒരുക്കുന്നതിൽ ദേശീയ പരിശീലകൻ അബ്ദുൽറഹ്മാൻ അൽ വുഹൈബിന്റെ പങ്കിനെയും അവർ അഭിനന്ദിച്ചു. ഇന്റർനാഷണൽ സ്കീ ആൻഡ് സ്നോബോർഡ് ഫെഡറേഷന്റെ (എഫ്‌.ഐ.എസ്) ആഭിമുഖ്യത്തിൽ ഒക്ടോബർ 14 മുതൽ 16 വരെ ദുബൈയിൽ ആണ് ചാമ്പ്യൻഷിപ്പ് നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Freestyle Ski Championship Success Kuwait
Next Story