കുവൈത്തിന് പ്രഥമ അറബ് വീൽചെയർ ബാസ്കറ്റ്ബാൾ കിരീടം
text_fieldsഅറബ് വീൽചെയർ ബാസ്കറ്റ്ബാൾ മത്സരത്തിൽ കുവൈത്ത്-ഈജിപ്ത് പോരാട്ടത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിന് പ്രഥമ അറബ് വീൽചെയർ ബാസ്കറ്റ്ബാൾ കിരീടം. ഫൈനൽ മത്സരത്തിൽ ഈജിപ്തിനെ 72-68 എന്ന സ്കോറിന് കുവൈത്ത് പരാജയപ്പെടുത്തി.
സിറിയയെ 53-39ന് പരാജയപ്പെടുത്തി ഫലസ്തീൻ മൂന്നാം സ്ഥാനം നേടി. കുവൈത്ത് ഡിസേബ്ൾഡ് സ്പോർട്സ് ക്ലബ്ബിൽ നടന്ന ഫൈനൽ മത്സരത്തിൽ പബ്ലിക് അതോറിറ്റി ഫോർ ഡിസേബിലിറ്റി ഡയറക്ടർ ജനറൽ ഡോ. ദലാൽ അൽ ഉസ്മാൻ, കുവൈത്ത് വീൽചെയർ ബാസ്ക്കറ്റ്ബാൾ ഫെഡറേഷൻ ചെയർമാൻ ഷാഫി അൽ ഹജേരി, കുവൈത്തിലെ ഈജിപ്ത് അംബാസഡർ മുഹമ്മദ് അബുൽ വഫ എന്നിവർ പങ്കെടുത്തു. ആദ്യ അറബ് ചാമ്പ്യൻഷിപ് നേടിയ കുവൈത്ത് ടീമിനെ അവർ അഭിനന്ദിച്ചു. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ചാമ്പ്യന്മാർ പുതിയ നേട്ടങ്ങൾ സൃഷ്ടിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

