Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനീ​ണ്ട പ​ക​ൽ താ​ണ്ടി...

നീ​ണ്ട പ​ക​ൽ താ​ണ്ടി കു​വൈ​ത്ത് കൊ​ടും ചൂ​ടി​ലേ​ക്ക്

text_fields
bookmark_border
നീ​ണ്ട പ​ക​ൽ താ​ണ്ടി കു​വൈ​ത്ത് കൊ​ടും ചൂ​ടി​ലേ​ക്ക്
cancel

കു​വൈ​ത്ത് സി​റ്റി: ബു​ധ​നാ​ഴ്ച കു​വൈ​ത്ത് സാ​ക്ഷ്യം​വ​ഹി​ച്ച​ത് ദി​വ​സ​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പ​ക​ലി​ന്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 04.49 ന് ​ഉ​ദി​ച്ച സൂ​ര്യ​ൻ വൈ​കു​ന്നേ​രം 06:50 വ​രെ വെ​ളി​ച്ചം വി​ത​റി​യാ​ണ് അ​സ്ത​മി​ച്ച​ത്. ഇ​തോ​ടെ പ​ക​ലി​ന്റെ ദൈ​ർ​ഘ്യം 14 മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടു.

ബു​ധ​നാ​ഴ്ച​യോ​ടെ വേ​ന​ൽ​ക്കാ​ല സീ​സ​ൺ മാ​റ്റ​ത്തി​ന്റെ തു​ട​ക്ക​മാ​യി. ഇ​നി കു​വൈ​ത്തി​ലെ ആ​കാ​ശ​ത്തി​ൽ സൂ​ര്യ​ന്റെ ച​ല​ന ദി​ശ മാ​റും. കു​വൈ​ത്തി​​ന്‍റെ ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ സ്ഥാ​ന​മാ​ണ്​ ഇ​തി​ന്​ കാ​ര​ണം. സൂ​ര്യ​ച​ല​ന​ത്തി​ന്​ അ​നു​സൃ​ത​മാ​യി എ​ല്ലാ വ​ർ​ഷ​വും സം​ഭ​വി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്.

സൂ​ര്യ ര​ശ്​​മി​ക​ൾ ഏ​റ്റ​വു​മ​ടു​ത്ത്​ നേ​രി​ട്ട് പ​തി​ക്കു​ന്ന​തി​നാ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല കൂ​ടും. വ​രു​ന്ന ര​ണ്ടു​മാ​സം ക​ടു​ത്ത ചൂ​ടാ​കും രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ക. സൂ​ര്യ​ന്റെ സ​ഞ്ചാ​ര പാ​ത ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് പൂ​ർ​വ സ്​​ഥി​തി​യി​ലേ​ക്ക് മാ​റു​ക.സെ​പ്റ്റം​ബ​റോ​ടെ​യാ​കും ഇ​തി​ൽ മാ​റ്റ​മു​ണ്ടാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatKuwait
News Summary - Kuwait will To the heat
Next Story