യുനിസെഫുമായി കുവൈത്ത് സഹകരണം ശക്തമാക്കും-മന്ത്രി
text_fieldsമന്ത്രി മായി അൽ ബാഗി യുനിസെഫ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിയണൽ ഡയറക്ടർ അഡെലെ ഖോഡർകൊപ്പം
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ (യു.എൻ) ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടുമായി (യുനിസെഫ്) സഹകരണം ശക്തമാക്കുമെന്ന് സാമൂഹ്യകാര്യ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രിയും വനിത ശിശുകാര്യ സഹമന്ത്രിയുമായ മായിഅൽ ബാഗി പറഞ്ഞു.
യുനിസെഫ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിയണൽ ഡയറക്ടർ അഡെലെ ഖോഡറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കുവൈറ്റിലെ കുട്ടികൾക്ക് വിവിധ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രയോജനം ചെയ്യുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
വിവിധ പരിപാടികളിലെ സജീവമായ പങ്കാളിത്തവും പിന്തുണയും വ്യക്തമാക്കിയ അഡെലെ ഖോഡർ യുഎന്നിൽ കുവൈത്തിന്റെ പങ്കിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

