Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമുൻ അമീറി​െൻറ വഴിയേ...

മുൻ അമീറി​െൻറ വഴിയേ കുവൈത്ത്​ സഞ്ചരിക്കും –വിദേശകാര്യ മന്ത്രി

text_fields
bookmark_border
മുൻ അമീറി​െൻറ വഴിയേ കുവൈത്ത്​ സഞ്ചരിക്കും –വിദേശകാര്യ മന്ത്രി
cancel
camera_alt

ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്

കുവൈത്ത്​ സിറ്റി: മുൻ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ കാണിച്ചുതന്ന വഴിയേതന്നെയാവും കുവൈത്തി​െൻറ സഞ്ചാരമെന്ന്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ പറഞ്ഞു. സമാധാനവും മധ്യസ്ഥതയും സഹകരണം ശക്​തിപ്പെടുത്തലുമാണ്​ കുവൈത്തി​െൻറ നയം.

നയതന്ത്ര തലത്തിൽ കുവൈത്തി​െൻറ ദൗത്യവും പ്രാധാന്യവും എന്താ​ണെന്ന്​ വ്യക്​തമായ ബോധ്യമുണ്ട്​. ശൈഖ്​ സബാഹ്​ ആയിരുന്നു ഇതിന്​ നേതൃത്വം നൽകിയിരുന്നത്​. അദ്ദേഹത്തി​െൻറ അഭാവത്തിലും രാജ്യം അതേ നയങ്ങളും ഇടപെടലുകളും തന്നെ നടത്തു​മെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ ജാബിർ അസ്സബാഹിനെ അനുസ്​മരിക്കാൻ ​െഎക്യരാഷ്​ട്ര സഭ ജനറൽ അസംബ്ലിയിൽ പ്രത്യേക സെഷൻ വെച്ചതിന്​ യു.എന്നിലെ മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. ​െഎക്യരാഷ്​ട്ര സഭയുമായും യു.എന്നി​െൻറ വിവിധ ഏജൻസികളുമായും കുവൈത്ത്​ പുലർത്തിയിരുന്ന സഹകരണവും സഹായവും തുടരുമെന്നും ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterAmir kuwait
Next Story