റോഹിങ്ക്യൻ അഭയാർഥികൾക്ക് കുവൈത്ത് പിന്തുണ തുടരും
text_fieldsകുവൈത്ത് സിറ്റി: ബംഗ്ലാദേശിന്റെ തെക്ക് ഭാഗത്തുള്ള കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് പിന്തുണ തുടരുമെന്ന് ബംഗ്ലാദേശിലെ കുവൈത്ത് അംബാസഡർ അലി ഹമദ. കുവൈത്ത് ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടർനടപടികൾ പരിശോധിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പ്രതിനിധി സംഘത്തോടൊപ്പം കോക്സ് ബസാറിലെ അഭയാർഥികളുടെ കേന്ദ്രങ്ങൾ ഹമദ സന്ദർശിച്ചു. റെഡ് ക്രോസിന്റെയും ബംഗ്ലാദേശ് റെഡ് ക്രസന്റിന്റെയും സഹകരണത്തിലാണ് പദ്ധതികൾ പൂർത്തിയാക്കുക.
കേന്ദ്രങ്ങളിൽ തീയും കാലാവസ്ഥയും നേരിടുന്നതിനുള്ള സംവിധാനങ്ങൾ, വെള്ള ലഭ്യത, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ പ്രതിനിധി സംഘം വിലയിരുത്തി. കുവൈത്ത് നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. പ്രതിസന്ധി ഘട്ടത്തിൽ ബംഗ്ലാദേശിനോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യവും പിന്തുണയും ഇത് തെളിയിക്കുന്നു. കുവൈത്തിന്റെ തുടർച്ചയായ പിന്തുണയെ ബംഗ്ലാദേശ് പരക്കെ വിലമതിക്കുന്നുണ്ടെന്ന് അംബാസഡർ അലി ഹമദ പരാമർശിച്ചു. ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥികളെ പിന്തുണക്കുന്നതിനായി കെ.ആർ.സി.എസ്, റെഡ് ക്രോസ്, മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖല എന്നിവക്ക് 1.3 മില്യൺ യു.എസ് ഡോളർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

