ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തെ കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കാൻ ആരംഭിച്ചതിനെ കുവൈത്ത് സ്വാഗതം ചെയ്തു.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം 2803 നടപ്പാക്കുന്നതിനായി ഗസ്സയിൽ താൽക്കാലിക ഫലസ്തീൻ ദേശീയ സമിതി രൂപവത്കരിച്ചതിനെ കുവൈത്ത് അഭിനന്ദിച്ചു.
ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കുകയും സ്ഥിരമായ സമാധാനത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്ന കരാറിലെത്തുന്നതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വഹിച്ച പങ്കിനെ കുവൈത്ത് പ്രശംസിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരാർ സാധ്യമാക്കുന്നതിൽ ഖത്തർ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങൾ നടത്തിയ ഇടപെടലുകളെയും ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഫലസ്തീന് കുവൈത്തിന്റെ അചഞ്ചലവും സമ്പൂർണവുമായ പിന്തുണ ആവർത്തിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഫലസ്തീൻ ജനതക്ക് അവരുടെ നിയമപരമായ പൂർണ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശവും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

