ഈജിപ്ത്-തുർക്കിയ കരാറിനെ കുവൈത്ത് അഭിനന്ദിച്ചു
text_fieldsകുവൈത്ത് സിറ്റി: നയതന്ത്രബന്ധം അംബാസഡർ തലത്തിലേക്ക് ഉയർത്താനുള്ള ഈജിപ്തും തുർക്കിയും തമ്മിലുള്ള കരാറിനെ കുവൈത്ത് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം, സഹകരണം, സൗഹൃദ ബന്ധങ്ങൾ, സംയുക്ത താൽപര്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിന് കരാർ സംഭാവന ചെയ്യുമെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. ഈജിപ്ത്-തുർക്കിയ രാജ്യങ്ങൾക്ക് കുവൈത്ത് പിന്തുണയും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ചൊവ്വാഴ്ച, ഈജിപ്തും തുർക്കിയും തങ്ങളുടെ നയതന്ത്രബന്ധം അംബാസഡർമാരുടെ തലത്തിലേക്ക് ഉയർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ എടുത്ത തീരുമാന പ്രകാരമാണ് പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

