സിറിയയിലെ വെടിനിർത്തൽ കരാർ; കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: സിറിയൻ സർക്കാരും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്.ഡി.എഫ്) തമ്മിൽ എത്തിച്ചേർന്ന വെടിനിർത്തൽ കരാറിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സിറിയയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ വർധിപ്പിക്കുന്നതിനും അതുവഴി സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും ഈ കരാർ സഹായിക്കുമെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു.
സിറിയയുടെ മുഴുവൻ പ്രദേശങ്ങളിലും പരമാധികാരം സംരക്ഷിക്കുന്നതിനും പ്രാദേശിക സമഗ്രതയും ഐക്യവും നിലനിർത്തുന്നതിനും സിറിയൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പൂർണ പിന്തുണയും വ്യക്തമാക്കി. കരാർ രൂപപ്പെടുത്തുന്നതിൽ അമേരിക്കയുടെ ശ്രമങ്ങളോട് സിറിയൻ കക്ഷികൾ കാണിച്ച താൽപര്യത്തെയും പ്രശംസിച്ചു.
പാകിസ്താനിലെ ആക്രമണത്തിൽ അപലപിച്ചു
കുവൈത്ത് സിറ്റി: തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട മാരകമായ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. എല്ലാത്തരം അക്രമങ്ങൾക്കും ഭീകരതക്കുമെതിരായ കുവൈത്തിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയും അറിയിച്ചു.
പാകിസ്താനിലെ സർക്കാറിനും ജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

