ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കൽ; കാനഡ, മാൾട്ട പ്രഖ്യാപനത്തെ കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെയും പ്രഖ്യാപനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടെയും തീരുമാനങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.
അറബ് സമാധാന സംരംഭത്തോടൊപ്പം യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ കൈവരിക്കുന്നതിനും 1967 ലെ അതിർത്തിയിൽ ഫലസ്തീൻ ജനതക്ക് കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സാധ്യമാക്കുന്നതിനും ഈ തീരുമാനങ്ങൾ സഹായിക്കും. ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിന് സമാനമായ നടപടികൾ മുഴുവൻ രാജ്യങ്ങളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.ബ്രിട്ടനും ഫ്രാൻസിനും പിന്നാലെയാണ് കാനഡയും മാൾട്ടയും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

